നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 13 November 2012

ക്ഷേത്ര ദര്‍ശനംഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

വഴിപാടുകളുടെ പ്രാധാന്യം

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.

വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.

അര്‍ച്ചന :

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.

അഭിഷേകം :

ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.

ചന്ദനം ചാര്‍ത്തല്‍ :

ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്.

നിവേദ്യം :

പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.

വിളക്ക് :

നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുമുണ്ട് .

ഗണപതി ഹോമം
നാളികേരമടിക്കല്‍
വെടിവഴിപാട്
തുലാഭാരം
കറുകഹോമം
മൃത്യുഞ്ജയ ഹോമം
പുഷ്പാഞ്ജലി ( അയൂരാരോഗ്യങ്ങള്‍ക്ക്)
രേക്ത പുഷ്പാഞ്ജലി ( ശത്രു ദോഷശമനം , അഷ്ടസിദ്ധി എന്നിവയ്ക്ക് )
സ്വയം വരാര്‍ചന ( മംഗല്യ സിദ്ധിക്ക് )
സഹസ്ര നാമാര്‍ച്ചന ( ഐശ്വര്യത്തിന് )
ഭഗവതിസേവ ( ദുരിത നിവാരണത്തിന് )
നെയ്‌വിളക്ക് ( നേത്രോഗ ശമനത്തിന്, അഷ്ടസിദ്ധിക്കും )
ധാര ( രോഗ ശാന്തിക്ക് )
നിറപറ ( ഐശ്വര്യത്തിന് )
അന്നദാനം ( ഐശ്വര്യത്തിന്, ദാരിദ്രദുഖ ശമനത്തിന്, രോഗശാന്തിക്ക് )
നിറമാല ( അഷ്ടസിദ്ധിക്ക് )
ചുറ്റുവിളക്ക് ( മനശാന്തിക്ക് )

എന്നിങ്ങനെ വഴിപാടുകളും , അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്‌. തീവ്രമായ ഭക്തിയോടെ വഴിപാടുകള്‍ നടത്തുമ്പോള്‍ ഭക്തനില്‍തന്നെ കാര്യ സാധ്യത്തിനായി ഒരു ഇച്ചാശക്തി വളരുന്നു

മണിപൂരകംമണിപൂരകം എന്നത്‌ മനസ്സിന്റെ ജാഗ്രതാവസ്ഥയാകുന്നു. ആയത്‌ മണി എന്നത്‌ മനസ്സ്‌ പൂരകം എന്നത്‌ നിറക്കുന്നത്‌. അപ്പോള്‍ മണിയായിരിക്കുന്ന മനസ്സ്‌ വേറൊന്നും ഇല്ലാതെ ജീവനോടുകൂടി താനായിനിറഞ്ഞു. അപ്പോള്‍ അവിടെ അതിപ്രകാശം ജ്വലിക്കുന്നു. വീടിന്റെ അകത്തേക്ക്‌ ചെല്ലുമ്പോള്‍ ആദ്യം ഇരുട്ടായും അവിടെ കുറച്ചുസമയമിരിക്കുമ്പോള്‍ നല്ല പ്രകാശമായും അവിടെയുള്ള എല്ലാ അവസ്ഥകളും സുഖമായി അറിയുകയും കാണുകയം ചെയ്യുന്നു. ഇത്‌ ലോകത്തില്‍ ജനങ്ങള്‍ക്ക്‌ അനുഭവമായിട്ടുള്ളതാണ്‌. അത്പ്രകാരം മനസ്സ്‌ സ്വസ്ഥാനത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ഇരുട്ടായിത്തോന്നുകയും ആ മനസ്സ്‌ പുറത്തിനുള്ളില്‍ പോകാതെ തന്റെ സ്വസ്ഥാനത്തില്‍ അടങ്ങിനിറഞ്ഞപ്പോള്‍ അവിടം നല്ല സുഖമായി വെളിപ്പെട്ടുകാണുകയും അറിയുകയും ചെയ്യും. ഇത്‌ മനസ്സിന്റെ ജാഗ്രതയാകുന്നു. ഇതാണ്‌ മണിപൂരകം എന്ന അവസ്ഥ.

അനാഹത ....... അനാഹതം- എന്നത്‌ അനാ +ഹതം. അന= അഗ്നി, ഹതം= നാശം. അതായത്‌ അഗ്നിസ്വരുപമായിപ്രകാശിച്ചുകൊണ്ടിരിക്കുന്ന മനസ്സ്‌ തന്റെ ഉത്ഭവസ്ഥാനമായ ജീവനില്‍ ലയിക്കുന്നത്‌. അപ്പോള്‍ അത്‌ ജീവന്‌ സ്വപ്നമാകുന്നു. എങ്ങനെയെന്നാല്‍, പ്രകാശമായിരിക്കുന്ന മനസ്സ്‌ ജീവനില്‍ ലയിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ശോഭ അതായത്‌ പ്രകാശം ഇന്നതെന്നറിയുവാന്‍ സാദ്ധ്യമില്ലാതെ സ്വപ്നതുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ തുല്യമായിരിക്കും. ഇത്‌ ജീവന്റെ സ്വപ്നാവസ്ഥ. ഇതിന്‌ അനാഹതം എന്ന്‌ പേര്‍.

വിശുദ്ധി ......... വിശുദ്ധി-എന്ന്‌ പറയുന്നത്‌ വി+ ശുദ്ധി, വി= വിശേഷം അതായത്‌ അറിവ്‌, ശുദ്ധി= നിര്‍മലം അതായത്‌ അറിവ്‌ നിര്‍മലമാകുന്നത്‌. അപ്പോള്‍ ഒന്നും അറിയാത്തവിധത്തില്‍ യാതൊരു അറിവും ഇല്ലാതെ നിശ്ചലമായി ജീവന്‍ മാത്രമിരിക്കുന്ന അവസ്ഥ. ആ അവസ്ഥ ജീവന്റെ സുഷുപ്തി. ആ ജീവനില്‍നിന്നുത്ഭവിച്ച മനസ്സില്‍നിനുണ്ടായ എല്ലാ കന്മഷങ്ങളും നാശമായി ജീവനില്‍ മനസ്സ്‌ ലയിച്ചു. ആ ജീവന്‍ മാത്രമായി ഒന്നും അറിയാതെയിരിക്കുന്ന അവസ്ഥയാണ്‌ സുഷുപ്തി. ഇതാണ്‌ വിശുദ്ധി എന്ന അവസ്ഥ.

ആജ്ഞ ....... ആജ്ഞ എന്നത്‌ ജീവന്‍ ശിവനായി ഉത്ഭവസ്ഥാനമായിരിക്കുന്ന ആനന്ദത്തില്‍ലയിച്ചു മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. അത്‌ ജീവന്റെ ജാഗ്രത്ത്‌. അതിനാണ്‌ ആജ്ഞ എന്ന്‌ പേര്‍. ഈ പ്രകാരത്തിലാണ്‌ ഷഡാധാരങ്ങളുടെ സ്ഥിതി. ഇത്‌ ഇന്നതെന്ന്‌ ബ്രഹ്മാനന്ദം. എന്നാല്‍ ബ്രഹ്മാനന്ദം ഇന്നെതന്ന്‌ പറഞ്ഞറിയാക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലയെന്നും അതായത്‌ പാല്‍പ്പായസം കഴിച്ചവര്‍ക്ക്‌ അതിന്റെ രുചിയറിയുന്നതല്ലാതെ അത്‌ കഴിക്കാത്തവര്‍ക്ക്‌ അതിന്റെ രുചിയറിയുവാനോ അറിയിക്കുവാനോ സാദ്ധ്യമില്ലെന്നും വേദാന്തികള്‍ പറഞ്ഞുവരുന്നു. എന്നാല്‍, ബ്രഹ്മാനന്ദത്തെ പറഞ്ഞറിയിക്കുവാന്‍ സാധിക്കും.അതെങ്ങനെയെന്നാല്‍, സര്‍വജീവികളും ബ്രഹ്മാനന്ദം എന്നത്‌ അനുഭവിച്ചുവരുന്നു. അതായത്‌ താന്‍ സദാ ഉപജീവനം ചെയ്ത്‌ ജീവിച്ചിരിക്കുവാന്‍ വേണ്ടിയുള്ള തന്റെ സ്വന്തം സ്വത്തിനെ താന്‍തന്നെ കളവുചെയ്ത്‌ നശിപ്പിക്കുന്നു. അതെങ്ങനെയെന്നാല്‍, ആ സ്വത്തിനെ കളവുചെയ്യുവാന്‍ പോയി അതിനെതൊടുന്ന സമയത്തിലുണ്ടാകുന്ന അവസ്ഥയാണ്‌ ബ്രഹ്മാനന്ദം.

Saturday, 3 November 2012

അതിഥിദേവോ ഭവ


ഗൃഹത്തിലെത്തുന്ന അതിഥികളെ യഥാവിധി സല്‍ക്കരിക്കുന്നതില്‍ നാം ഒരുപടി മുന്നില്‍ തന്നെയാണ്...അതിഥിദേവോ ഭവ എന്നതാണല്ലോ ആര്‍ഷഭാരത സംസ്കാരം..അതിഥിയും ഈശ്വരതുല്യനാണ് ..ഈശ്വരനപ്പോലെ പൂജനീയനാണ്...

മുന്നറിയിപ്പില്ലാതെ ഗൃഹത്തില്‍ വരുന്ന അതിഥിയെ ദേവതുല്യനായി കരുതി സ്വീകരിച് യഥാശക്തി സല്‍ക്കരിക്കുക. ഇഷ്ടദാനത്താല്‍ സംതൃപ്ത്തരാകുക . ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സന്യാസി,,ആചാര്യന്‍,,ദരിദ്രന്‍,വികലാംഗന്‍, ദുര്‍ബലവിഭാവങ്ങള്‍ ഇവരെയൊക്കെ സമന്‍മാരായി കരുതി സേവ ചെയ്യുന്നത് ഈശ്വര സേവയാനെന്നു കരുതണം...മാനവസേവ തന്നെയാണ് മാധവസേവ...

അതിഥിയാകാനുള്ള യോഗ്യതയെ കുറിച്ചും പ്രത്യേകം പറയുന്നുണ്ട്...തിഥി നോക്കാതെ ഗൃഹത്തില്‍ എത്തിച്ചേര്‍ന്നവന്‍ ,ഒരു തിഥിയില്‍ അധികം ആതിഥേയഗൃഹത്തില്‍ താമസിക്കാത്തവന്‍ ,പതിനഞ്ചു ദിവസത്തിനുള്ളില്‍ വരാത്തവര്‍ ഇവരെയൊക്കെ അതിഥികളുടെ ഗണത്തില്‍പ്പെടുന്നു...ഗൃഹസ്ഥന്റെ തന്നെ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവനും ഒരു രാത്രിയില്‍ കൂടുതല്‍ ആതിഥേയഗൃഹത്തില്‍ താമസിക്കുന്നവരും അതിഥിയുടെ ഗണത്തില്‍പ്പെടുന്നില്ല ...

ഗൃഹത്തില്‍ വരുന്ന അതിഥി ആരുതന്നെയായാലും അവരെ നിരാശരാക്കി മടക്കി അയക്കരുതെന്നാണ് പുരാണ മതം...അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് ആണോ നിരാശയോടെ മടങ്ങുന്നത് ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുവാനിടവരും..എന്നാല്‍ ആതിഥിക്കോ ,ഗൃഹസ്ഥന്‍ ആര്‍ജിച്ച പുണ്യങ്ങള്‍ ലഭിക്കുകയും ചെയ്യും...ഒരുവന്റെ ശക്തിക്കനുസരിച്ചു അതിഥിയെ സല്‍ക്കരിക്കുക..സ്നേഹത്തോടും,സന്തോഷത്തോടും കൂടി അതിഥിയെ സ്വീകരിക്കുക...

വ്യക്തികളുടെ വലിപ്പചെറുപ്പത്തിനനുസരിച്ചുള്ള സ്വീകരണം നല്‍കുന്നവരുണ്ട്..വാക്കിലും പ്രവര്‍ത്തിയിലും എപ്പോളും മറ്റുള്ളവരോട് മാന്യത പുലര്‍ത്തുന്നതാണ് ഉത്തമം...നല്ല സംസ്കാരത്തിന്റെ ലക്ഷണവുമതാണ് ...