നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Sunday 9 June 2013

ക്ഷേത്രാചാരങ്ങളിലൂടെ ഭക്‌തര്‍ കാണേണ്ട സുന്ദര ശാസ്‌ത്രമുഖങ്ങള്‍

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രാചാരങ്ങളിലുള്‍ക്കൊള്ളുന്ന ശാസ്‌ത്രമുഖത്തെ ഒന്നു പരിശോധിക്കാം.

1. കുളിച്ച്‌ ദേഹശുദ്ധിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന്‌ പറയുന്നത്‌- ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, കൊഴുപ്പ്‌, ചെളി എന്നിവ ത്വക്കിലേക്കുള്ള ഊര്‍ജ്‌ജസ്വീകരണത്തെ തടസ്സപ്പെടുത്തുന്നതിനാലാണ്‌.

2. പുരുഷന്മാര്‍ ഷര്‍ട്ടൂരി ക്ഷേത്രദര്‍ശനം നടത്തണമെന്ന്‌ നിഷ്‌കര്‍ഷിക്കാന്‍ കാരണം- ക്ഷേത്രാന്തരീക്ഷത്തിലെ മന്ത്ര- മണി-നാദം-ശുദ്ധ ഭക്‌തിഗീതങ്ങള്‍- ഇവയുടെ ഊര്‍ജ്‌ജശക്‌തി ശരീരത്തിന്‌ നേരിട്ട്‌ പരമാവധി ലഭിക്കാനാണ്‌. സ്‌ത്രീകള്‍ക്ക്‌ ഇക്കാര്യത്തിലുള്ള അപ്രായോഗികത്വം കണക്കിലെടുത്താല്‍- അവര്‍ ഒന്നോ, രണ്ടോ സ്വര്‍ണ്ണമാല കൂടുതലായി ധരിച്ചാല്‍ ഈ ഊര്‍ജ്‌ജനഷ്‌ടം പരിഹരിക്കാവുന്നതേയുള്ളൂ.

3. പാദരക്ഷകള്‍ ക്ഷേത്രാങ്കണത്തില്‍ ഉപയോഗിക്കരുതെന്ന്‌ പറയുന്നത്‌- നഗ്നപാദനായി അല്‌പം പരുക്കന്‍ പ്രതലത്തില്‍ക്കൂടി (ചരല്‍, പൂഴിമണ്ണ്‌) നടക്കുന്ന ഭക്‌തന്‌ ഹൃദ്‌രോഗം, രക്‌തസമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ക്ഷേത്രപ്രവേശന സമയത്ത്‌ കൈകാല്‍ കഴുകുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്‌, മൂക്ക്‌, ചെവി, നാക്ക്‌, ത്വക്ക്‌ എന്നിവയെ ഊര്‍ജ്‌ജ പ്രസരണശക്‌തി എടുക്കാന്‍ സന്നദ്ധമാക്കുന്നു.

5. മരണം കഴിഞ്ഞ്‌ പുലയുള്ള സമയത്ത്‌ ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ കാരണം- ദുഃഖപൂര്‍ണ്ണമായ മനസ്സോടെ ക്ഷേത്രത്തില്‍നിന്നാല്‍ നമ്മുടെ ഊര്‍ജ്‌ജ 'പ്രഭാവലയ'ശക്‌തിയും ഏകാഗ്രതയും കുറയുന്നു. ശുദ്ധമനസ്സും, ഏകാഗ്രതയും ക്ഷേത്രദര്‍ശനവേളയില്‍ അനിവാര്യമാണ്‌.

6. വെടിവഴിപാടുകള്‍: വെടിവയ്‌ക്കുമ്പോള്‍ ഒരു ചെറു പരിധിവരെ അനുനാശത്തിന്‌ ഉതകുമെങ്കിലും തുടരെത്തുടരെയുള്ള വെടിയില്‍ നിന്നുണ്ടാകുന്ന പുക അനാരോഗ്യത്തിലേക്കും ശബ്‌ദമലിനീകരണത്തിലേക്കും നയിക്കും. ക്ഷേത്രാന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രബിന്ദുവാകണം.

7. ക്ഷേത്രദര്‍ശനത്തിനുള്ള യാത്രാവേളയില്‍ മാനസിക സ്വസ്‌ഥത കെടുത്തുന്ന സംഭാഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. 'വാക്‌ശുദ്ധി'ക്ക്‌ പ്രാധാന്യം കൊടുക്കണം.

8. നിര്‍മ്മാല്യപൂജാസമയത്ത്‌ വിഗ്രഹത്തിന്‌ ഊര്‍ജ്‌ജ പ്രസരണം കൂടുതലുള്ളതിനാലാണ്‌ നിര്‍മ്മാല്യം തൊഴുന്നതിന്‌ പ്രാധാന്യം കൈവന്നത്‌.

9. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന്‌ പറയുന്നത്‌- ഇത്‌ ഒരു സ്‌ത്രീവിരുദ്ധ മനോഭാവമല്ല. മുന്‍കാലങ്ങളില്‍ ആര്‍ത്തവകാലം അശുദ്ധിയുടെ നാളുകളായി കണക്കാക്കി, അവര്‍ക്ക്‌ പ്രത്യേക മുറിയും ശയനരീതിയും നിര്‍ദ്ദേശിച്ചിരുന്നു.

10. ആര്‍ത്തവകാലത്ത്‌ സ്‌ത്രീയുടെ ശരീരോഷ്‌മാവ്‌ വ്യത്യാസപ്പെട്ടിരിക്കും. ഈയവസരത്തില്‍ ക്ഷേത്രദര്‍ശനം ചെയ്‌താല്‍ സ്‌ത്രീയുടെ ഊഷ്‌മാവിന്റെ വ്യത്യാസം ദേവശിലയെ (ബിംബത്തെ) ബാധിക്കും. ചൈതന്യവത്തായ ഈശ്വരാംശത്തെ ഇത്‌ ബാധിക്കാതിരിക്കാനാണ്‌ ആ നാളുകളിലെ ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ പറയുന്നത്‌.

No comments:

Post a Comment