നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, 19 July 2012

ശബരീശന്‍.
പ്രകൃത്യാരാധകരായ വനവാസികളുടെ മുതല്‍, അദ്വൈത വേദാന്തിയുടെ വരെ ആരാധനാ പാത്രമാണ് ശബരീശന്‍. ആത്മ വികാസത്തിന്റെ ഏതു പടിയില്‍ നില്‍ക്കുന്നവര്‍ക്കും ആവോളം കൊരിക്കുടിച്ച്ചു തൃഷ്ണ ശമിപ്പിക്കാവുന്ന ദിവ്യ പ്രേമ പ്രവാഹമാണ് അവിടുന്ന്. മാലയിട്ടു അഹിംസാ തത്വത്തില്‍ ഊന്നിക്കൊണ്ടുള്ള സാത്വിക വ്രതാനുഷ്ടാനം തുടങ്ങുന്നത് മുതല്‍, കാടും മലകളും കടന്നു ശാരീരിക ക്ലേശങ്ങള്‍ സഹിച്ചു പതിനെട്ടു പടികളും കയറി സ്വാമി ദര്‍ശനം നടത്തുന്നതുവരെ ഭക്തന് ഭഗവാന്‍ പകര്‍ന്നു കൊടുക്കുന്ന പാഠം ആത്മ സാക്ഷത്കാരത്തിന്റെ പൂര്‍ണതയായ 'തത്വമസി' ആണ്. തത്വമസിയാണ് ശബരിമല തീര്താടനത്തിന്റെ ആദ്യവസാനം. ആകെത്തുക.

'തത് ത്വം അസി' - അത് (ആ പരമ ചൈതന്യം, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ ഗലക്സികള്‍ക്ക് അപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന ഒരു ശക്തിയാണ് എന്നത് ആത്മീയ വികാസത്തിലെ 'ദൈവഭയം' എന്ന തലത്തില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരാശയമാണ്.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അവന്‍ തന്നെയാണ് ജീവികളില്‍ 'ഞാന്‍ ' എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില്‍ എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനമാണ് ശബരിമല തീര്‍ഥാടനം

No comments:

Post a Comment