നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday, 19 July 2012

സംഖ്യാ ജ്യോതിഷത്തിന്റെ പൊരുള്‍


ജ്യോതിഷം ഒരു ശാസ് ത്രശാഖയാണ്. ജ്യോതിഷത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ ധാരണകളില്ലെങ്കിലും ജ്യോതിര്‍ശാസ് ത്രം പണ്ടുമുതലേ ജാതി, മത വ്യത്യാസമില്ലാതെ ഏവരേയും ആകര്‍ഷിച്ചുകൊണ്ടിരുന്നു.

ജന്മം അനുഭവവേദ്യമാകുന്ന നന്മതിന്മകളും ലാഭനഷ്ടങ്ങളും ഉയര്‍ച്ചതാഴ്ചകളും ഭാവി നിലകളും പ്രവചിച്ചറിയാന്‍ പണ്ടുകാലം മുതലേ ജ്യോതിര്‍ശാസ് ത്രം ഉപയോഗിച്ചുവരുന്നു.
ഹിന്ദു പുരാണമായ മത്സ്യമഹാപുരാണത്തില്‍ പ്രതിപാദിതമായ ജലപ്രളയംപോലെ ബൈബിളില്‍ നോഹയുടെ കാലത്ത് ഒരു ജലപ്രളയം ഉണ്ടായതായി പറയുന്നു. നോഹയും കുടുംബാംഗങ്ങളും അവന്‍ തിരഞ്ഞെടുത്ത ജീവജാലങ്ങളും ഒഴിച്ചുള്ള സര്‍വ്വവും നശിച്ചു. ജലപ്രളയംകൊണ്ട് ഇനിയും ലോകത്തെ നശിപ്പിക്കുകയില്ലെന്ന് ദൈവം നോഹയോട് അരുള്‍ ചെയ്തു. അതിന്റെ അടയാളമായി സര്‍വ്വശക്തന്‍ മേഘത്തില്‍ ഒരു ധനുസ്സ് പ്രതിഷ്ഠിച്ചു എന്ന് ബൈബിളിലെ ഉല്പത്തി പുസ്തകം ഒമ്പതാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സപ്തര്‍ഷി, മകയിരം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളെക്കുറിച്ചും തെക്കെ നക്ഷത്ര മണ്ഡലത്തെക്കുറിച്ചും യോബിന്റെ പുസ്തകം രണ്ടാം അദ്ധ്യായത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

ശ്രീ യേശുവിന്റെ ജനനവും ജനനസ്ഥലവും പൗരസ്ത്യ പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത് ഒരു പുതിയ നക്ഷത്രത്തിന്റെ ഉദയംകൊണ്ടാണെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായത്തില്‍ കാണുന്നു. ഈ തെളിവുകള്‍ ഇവിടെ ഉദ്ധരിച്ചതല്ല എന്നും, എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അത് അംഗീകാര്യമാണെന്നും വ്യക്തമാക്കുവാനാണ്.

ജ്യോതിര്‍ശാസ് ത്രം വിസ്തൃതമായ, വിപുലമായ ശാസ്ത്രശാഖയാണ്. ജ്യോതിര്‍ശാസ് ത്രത്തെ പല ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. അതില്‍തന്നെ ഹസ്തരേഖാശാസ് ത്രം, നാമസംഖ്യാശാസ് ത്രം സാമുദ്രിക ശാസ് ത്രം എന്നിങ്ങനെ പലതരം ശാസ് ത്രങ്ങളുമുണ്ട്.
ഇതില്‍ നാമസംഖ്യാ ജ്യോതിഷവും ജനന സംഖ്യാ ജ്യോതിഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നാമസംഖ്യാജ്യോതിഷം അഥവാ "ന്യൂമറോളജി' പ്രകാരം നമ്മളിഷ്ടപ്പെടുന്ന നിറങ്ങളോ, ദിവസങ്ങളൊ, ഭാഗ്യനമ്പറുകളൊ നമുക്ക് തീരെ യോജിക്കാത്തതായി വരുമ്പോള്‍ ഒരു "നിരപ്പില്ലായ്മ' ജീവിതത്തിലും അനുഭവപ്പെടുന്നതായി കാണാം. അതെങ്ങനെ യോജിപ്പുള്ളതായി മാറ്റാം എന്നതാണ് ഇവിടം പ്രതിപാദിക്കുന്നത്.
നമ്മുടെ പേര് ഇംഗ്ളീഷില്‍ എഴുതി 'A' മുതല്‍ 'Z' വരെയുള്ള ഇംഗ്ളീഷ് അക്ഷരങ്ങളിലൂടെയും ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളിലൂടെയും നാമസംഖ്യാജ്യോതിര്‍ശാസ് ത്രപ്രകാരം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണ്ണയിക്കാം.
പുരാതന ഏബ്രായ അക്ഷരമാല ഓരോ ലിപിക്കും ഓരോ സംഖ്യ കല്‍പിക്കുന്നു. എല്ലാ മന്ത്രശാസ്ത്ര പ്രയോഗങ്ങളില്‍നിന്നും എമ്പ്രായക്കാര്‍ക്ക് കിട്ടിയതായി പറയപ്പെടുന്ന പരല്‍ സംഖ്യയാണ് ഇവിടെ 'A' മുതല്‍ 'Z' വരെയുള്ള ഇംഗ്ളീഷ് ലിപിക്ക് സംഖ്യയായി താഴെ കൊടുത്തിരിക്കുന്നത്.
A1, B2, C3, D4, E5, F8, G3, H5, I1, J1, K2, L3, MA, N5, O7, P8, Q1, R2, S3, T4, U6, V6, W6, X5, Y1, Z7
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യ വ്യക്തിത്വത്തെയും, പത്ത് മുതല്‍ വരുന്ന ഇരട്ട സംഖ്യകള്‍ അഥവാ സംയുക്തസംഖ്യകള്‍ വ്യക്തിയുടെ ഭാവിയും പ്രവചിക്കുന്നു.
ഈ അക്ഷരമാലയില്‍ ഒമ്പത് എന്ന സംഖ്യ കാണിച്ചിട്ടില്ല. ദൈവനാമത്തിന്റെ ചിഹ്നമായ ഒമ്പത് ഒരു ലിപിക്കും കൊടുക്കുന്നത് യുക്തമല്ലെന്ന് പ്രാചീനസംഖ്യാജ്യോതിഷികള്‍ ഗ്രഹിച്ചിരുന്നതിനാലാണിത്.
INDIRA
154121
14: 5 ഏകസംഖ്യ 5. 1+4:5
എന്നാല്‍ സംയുക്ത സംഖ്യ 14
KERALA, MADRAS എന്നീ സംസ്ഥാനങ്ങളുടേയും സംയുക്തസംഖ്യ 14 ആണ്.
KERALA: 14
252131
MADRAS: 14
414212
രണ്ട് അയല്‍സംസ്ഥാനങ്ങള്‍ക്കും ഒരേ ഭ്രമണസംഖ്യ കിട്ടുമ്പോള്‍ അവ തമ്മിലുള്ള മൈത്രീബന്ധം സുദൃഢമായി ഭവിക്കും. ഡി.എം.കെ മദ്രാസില്‍ ഭരണകക്ഷിയായപ്പോള്‍ മദ്രാസിന്റെ പേര് തമിഴ്നാട് എന്നാക്കിയപ്പോള്‍ അതിന്റെ വിധി തന്നെ മാറ്റപ്പെടുന്നു.
TAMILNADU
41413514629:11. പതിനൊന്ന് എന്ന സംയുക്ത സംഖ്യ ദുശ്ശകുന സൂചനയാണ്. അജ്ഞാതമായ ആപത്തുകളുടെയും പരീക്ഷണങ്ങളുടെയും, അന്യരില്‍നിന്നുമുണ്ടാകുന്ന ദ്രോഹത്തിന്റെയും മുന്‍സൂചനയാണ് 11 എന്ന സംഖ്യ. ഈ സംഖ്യയുടെ ചിഹ്നം കൂപ്പിപ്പിടിച്ച കൈയും, വായ് പിളര്‍ന്നുനില്‍ക്കുന്ന സിംഹവുമാണ്.
മദ്രാസ് എന്ന നാമം തമിഴ്നാട് എന്നാക്കിയതോടെ തമിഴ്നാട്ടില്‍നിന്ന് മലയാളികളെ പുറംതള്ളുന്നതിനുള്ള അക്രമപ്രവര്‍ത്തനങ്ങളും മറ്റും ഉണ്ടായി. അതുപോലെ ഡി.എം.കെ. പിളരുകയും മന്ത്രിസഭ ഡിസ്മിസ് ചെയ്യപ്പെടുകയും ചെയ്തു.
INDIRA
15412114 എന്നത് ഏകസംഖ്യ. ഏകസംഖ്യ വ്യക്തിത്വത്തെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ സംയുക്ത സംഖ്യയില്‍ വരുന്ന ഗുപ്തവിധിയാണ് വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്.
ജനനതിയതിയൊ, ജനനതിയതിയുടെ പരല്‍ സംഖ്യകള്‍ തമ്മിലോ യോജിക്കുന്ന വിധത്തിലുള്ള പേരുകള്‍ ഒരു വ്യക്തിക്ക് ഉണ്ടായിരുന്നാല്‍ ജീവിത വിജയവും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് RAJAN 021115:10 പത്തിന്റെ ഗുപ്തവിധിയ്ക്ക് ഭാഗ്യചക്രം കൊണ്ട് ചിഹ്നം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മാഭിമാനം, ഭക്തി, ആത്മവിശ്വാസം, ഉച്ചനീചത്വം, പ്രസിദ്ധി എന്നിവയ്ക്ക് 10 ശുഭദായകമാണ്. ഏതു സ്ഥാനത്തിരുന്നാലും പടിപടിയായി ഉയര്‍ന്ന് തലവനായി തീരുന്നു. എന്നാല്‍ അധമമായി നീങ്ങിയാല്‍ അധ:പതനത്തിന്റെ പടുകുഴിയില്‍ അഥവാ നീചമായ പ്രവര്‍ത്തിയുടെ തലപ്പത്ത് എത്തുന്ന ആളായി മാറാനും വിഷമമില്ല. 10 കാരന്റെ ജനനതിയതി 10 ആയിരുന്നാല്‍ ഏറ്റവും സൗഭാഗ്യപ്രദമായിരിക്കും. 10 എന്നതിന്റെ പൂജ്യം കളഞ്ഞാല്‍ 1 കിട്ടുന്നു. ഏകസംഖ്യ ഒന്ന്. ജനനതിയതിയും ഒന്ന്.
ഒന്നിന്റെ പരല്‍ സംഖ്യ
1~10~19~28
2~11~20~29
4~13~22~31
ഇതിലേതെങ്കിലും വന്നാലും നല്ലതാണ്. പത്ത്കാരന്റെ ഭാഗ്യനമ്പര്‍ ഒന്ന് എന്ന് കണക്കാക്കാം. ഇത് സൂര്യനെ പ്രതിനിധീകരിക്കുന്നു. ഇവര്‍ ധൈര്യശാലികളും എന്തിനും സ്വന്തം അഭിപ്രായം ഉള്ളവരുമായിരിക്കും. തെറ്റും ശരിയും ആരുടെ മുഖത്ത് നോക്കിയും പറയും. ഭീഷണിയൊന്നും ഇവര്‍ അല്‍പംപോലും വകവെച്ചുകൊടുക്കുകയില്ല. ഏത് കാര്യത്തിന് ഏത് സ്ഥലത്ത് ചെന്നാലും നേതൃത്വം ഏറ്റെടുക്കേണ്ടിവരും. ചെയ്യുന്ന ജോലി വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നവരായിരിക്കും. ഇവര്‍ സഞ്ചാരപ്രിയരാണ്. ദീര്‍ഘയാത്രയിലൂടെ അറിവും പണവും സമ്പാദിക്കും. ഈശ്വരചിന്തയുള്ളവരായിരിക്കും. എല്ലാ നിലയിലും ഉന്നതരുമായി ബന്ധപ്പെടുകയും അതിലൂടെ നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
ഞായറാഴ്ചയാണ് ഏറ്റവും നല്ല ദിവസം. സൂര്യനും ചന്ദ്രനും യോജിക്കുന്ന ഗ്രഹങ്ങളാകയാല്‍ തിങ്കളാഴ്ചയും നല്ലതാണ്. 1,10,19,28 എന്നീ തിയതികളില്‍ പ്രധാന കാര്യങ്ങള്‍ ചെയ്യണം. 6,8 എന്നീ തിയതികളില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും നല്ലതല്ല.
ഐശ്വര്യം നല്‍കുന്ന നിറങ്ങളാണ് റോസ്, തവിട്ട് എന്നിവ. ഏറ്റവും പ്രധാനപ്പെട്ട യാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നന്നായിരിക്കും. പഠനമുറി, ഓഫീസ്, കിടപ്പുമുറി എന്നിവിടങ്ങളില്‍ മേല്‍പറഞ്ഞ നിറങ്ങള്‍ അനുയോജ്യമായിരിക്കും. കല, സാഹിത്യം ഇവയുമായി ബന്ധപ്പെട്ട പുസ്തക വില്‍പന, നാടകം, സിനിമ എന്നീ അനുബന്ധ ബിസിനസ്സുകളില്‍ വിജയിക്കും.
ഒന്നാം മാസത്തിലെ ഒന്നാം ദിവസം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് ഏറ്റവും നല്ലതാണ്. പുഷ്യരാഗമാണ് രത്നം. അത് മോതിരത്തില്‍ കെട്ടിധരിക്കുന്നത് ഐശ്വര്യപ്രദമാണ്.
ഇപ്രകാരം ഒരു വ്യക്തിയുടെ ജനനതിയതിക്ക് അനുസൃതമായ നാമം കണ്ടെത്തിയാല്‍ നാമസംഖ്യയുടെ പ്രശ്നവിധി അറിയാന്‍ കഴിയുന്നു. നാമധേയത്തില്‍ ഉണ്ടാകുന്ന ഭാഗ്യങ്ങള്‍ക്ക് പേരിലെ അക്ഷരങ്ങളെ കൂട്ടിയോ, കുറച്ചൊ ഭാഗ്യനമ്പര്‍ അറിയാന്‍ കഴിയുന്നു. ജനനതിയതി അറിയാത്തപക്ഷം പേരിലെ ഭാഗ്യനമ്പറിനനുസൃതമായ സ്ഥലത്ത് താമസിച്ചാല്‍ ഐശ്വര്യം ഉണ്ടാകുന്നതാണ്.

2 comments:

  1. എന്റെ പേര് അഖിൽ എന്നാണ്. ജനനം 29/6/1989 പേരും ജനനവും തമ്മില്‍ ബന്ധമുണ്ടോ

    ReplyDelete
  2. ബാബു
    18-03-2002
    എന്റെ പേരും ജനസംഖ്യയും തമ്മിൽ ചേരുമോ അതോ പേര് മാറ്റണോ

    ReplyDelete