നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday 9 August 2012

ആയില്യം നക്ഷത്രക്കാര്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍


സര്‍പ്പപ്രാധാന്യമുള്ള ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ പൊതുവെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരും സംശയാലുക്കളും വഞ്ചനാസ്വഭാവമുള്ളവരുമായിരിക്കും. പലപ്പോഴും പരസ്പരവൈരുദ്ധ്യം നിറഞ്ഞ സ്വഭാവസവിശേഷതകള്‍ ഇവരില്‍ കാണാം. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിന്‌ ഇവര്‍ ഏതുമാര്‍ഗവും അവലംബിച്ചേക്കും. കൗശലബുദ്ധി, രൗദ്രസ്വഭാവം, സ്വാര്‍ത്ഥത, വാക്സാമര്‍ത്ഥ്യം, ഉപകാരസ്മരണയില്ലായ്മ, അസൂയ തുടങ്ങിയവയും ഇവരു ലക്ഷണങ്ങളാണ്‌. വലിയ സുഖങ്ങള്‍ക്കിടെ ഒരു ചെറിയ ദുഃഖമുണ്ടായാലും സുഖങ്ങള്‍ മറച്ചുവച്ച്‌ ദുഃഖത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ ഇവരുടെ മറ്റൊരു പ്രത്യേകതയാണ്‌. പലപ്പോഴും ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവപ്പെടുമെങ്കിലും സാമ്പത്തികമായി പൊതുവെ ഇവര്‍ നല്ലനിലയിലെത്തും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം പൊതുവെ ക്ലേശകരമായിരിക്കും. തന്റേടക്കാരികളായ ഇവര്‍ പലപ്പോഴും ഭര്‍ത്താവിനെ ഭരിച്ചുകളയും. ഗൃഹഭരണത്തില്‍ ഇവര്‍ നിപുണകളായിരിക്കും.

പ്രതികൂലനക്ഷത്രങ്ങള്‍ : പൂരം, അത്തം, ചോതി കുംഭക്കൂറില്‍പ്പെട്ട അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍. അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: ഇവര്‍ ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശാകാലങ്ങളില്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ ശുഭകര്‍മ്മങ്ങള്‍ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ബുധന്റെ സ്ത്രോത്രങ്ങളും മന്ത്രങ്ങളും ജപിക്കുക, ബുധനാഴ്ചകളില്‍ വ്രതാനുഷ്ഠാനം, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം തുടങ്ങിയ അനുഷ്ഠിക്കുക എന്നിവ ഉത്തമം. ആയില്യം ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതനുഷ്ഠിക്കുക, രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഉത്തമമാണ്‌. പച്ച, വെള്ള എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.
മന്ത്രങ്ങള്‍ : ആയില്യം നക്ഷത്രത്തിന്റെ ദേവത സര്‍പ്പങ്ങളാണ്‌. ഈ നക്ഷത്രക്കാര്‍ സര്‍പ്പഭജനം നടത്തുന്നത്‌ അത്യുത്തമമാണ്‌. അതിനുള്ള മന്ത്രങ്ങള്‍ :

ഓം നമോസ്തു സര്‍പ്പേഭ്യോ യേ കേ ച
പൃഥിവീമനു യേ അന്തരിക്ഷേ യേ ദിത്രി
തേഭ്യാഃ സര്‍പ്പഭ്യോ നമഃ
ഓം സര്‍പ്പേഭ്യോ നമഃ

No comments:

Post a Comment