നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Thursday 9 August 2012

ജ്യോതിഷത്തില്‍ രാഹുകാലത്തിന്റെ പ്രാധാന്യം


ജ്യോതിഷം എന്ന വാക്ക്‌ ഇന്ന്‌ ഏവര്‍ക്കും സുപരിചിതമാണ്‌. കാലത്തെ വിധാനം ചെയ്യുന്ന, സംവിധാനം ചെയ്യുന്ന അറിവിന്റെ മേഖലയെന്ന്‌ ജോതിഷം കൊണ്ട്‌ അര്‍ത്ഥമാക്കാം. അതുകൊണ്ടുതന്നെ ജ്യോതിഷം രാഹുകാലം, ഗുളികകാലം, യമകണ്ടകകാലം, കണ്ടകശനി പിഴാകാലം, ഗുരുശുക്രപരസ്പര ദൃഷ്ടികാലം എന്നിങ്ങനെ സമയത്തെ വിഭജിച്ച്‌ പഠിപ്പിച്ചിരിക്കുന്നു. സമയമെന്നത്‌ ദേശത്തെ അപേക്ഷിച്ചിരിക്കും. കാലം, ദേശം എന്നിവയെ പ്രധാന ഉപാധിയാക്കിയ വിജ്ഞാനശാഖയാണ്‌ ജ്യോതിഷം.

പ്രാണന്‍, നാഴിക, വിനാഴിക, മുഹൂര്‍ത്തം, കാലഹോര, യാമം, അപ്നം, പകല്‍, രാത്രി, ദിവസം, ആഴ്ച, പക്ഷം, മാസം, ഋതു, അയനം, വര്‍ഷം എന്നിങ്ങനെ പതിനാറുതരത്തില്‍ കാലത്തെ സാമാന്യമായി വേര്‍തിരിച്ചിരിക്കുന്നു. ഇതില്‍ യാമം എന്നത്‌ ഒരു ദിവസത്തെ ഇരുപത്തിനാല്‌ മണിക്കൂറിനെ 16 ആയി ഭാഗിക്കുന്നതാണ്‌. ഒരു മനുഷ്യനെ സംസ്കാരസമ്പന്നനാക്കാന്‍ ഭാരതീയ സംസ്കാരമനുസരിച്ച്‌ 16 സംസ്കാരകര്‍മ്മങ്ങള്‍ – ജാതകകര്‍മ്മം, ചോറൂണ്‌, വിവാഹം, നാമകരണം തുടങ്ങിയവ – ഉണ്ട്‌. അതുപോലെ തന്നെ കാലത്തേയും പതിനാറായി തരംതിരിച്ചിട്ടുണ്ട്‌.
രാഹുകാലമെന്നത്‌ പകല്‍ സമയത്തെ എട്ടായി ഭാഗിച്ച്‌ അതില്‍ രാഹുവിന്റെ ഭരണകാലമെന്നോ, രാഹുവിന്‌ അനുവദിച്ച സമയഭാഗമെന്നോ പറയാം. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു എന്നിങ്ങനെ പകലിന്റെ എട്ടുഭാഗങ്ങള്‍ക്ക്‌ അധിപതികളെയും നിശ്ചയിട്ടുണ്ട്‌.
ജീവിതവിജയത്തിന്‌ രാഹുകാലത്ത്‌ പുതിയ പ്രവൃത്തികള്‍ പാടില്ലാത്തതാണ്‌. അതിനുവേണ്ടത്‌ ആദ്യമായി ദിവസങ്ങളിലെ രാഹുകാലം കൃത്യമായി അറിയണമെന്നതാണ്‌. അല്ലെങ്കില്‍ രാഹുകാലം തീര്‍ന്നെന്നുകരുതി നാം ചെയ്യുന്ന നല്ല പ്രവൃത്തികള്‍ മിക്കതും രാഹുകാലത്ത്‌ ആയിത്തീരാനുള്ള സാദ്ധ്യതയുണ്ട്‌. വളരെ സ്ഥൂലമായിട്ടാണ്‌ നാം പലതും ആചരിച്ചുവരുന്നത്‌. സൂക്ഷ്മമായി അനുഷ്ഠിക്കാത്തതിലെ ന്യൂനത നമ്മുടെ സംസ്കാരത്തെ തന്നെ ബാധിച്ചിരിക്കുകയാണ്‌. രാഹുകാലത്തിലും സൂക്ഷ്മത ആവശ്യമാണ്‌.

ദിനത്തില്‍ ഏതാണ്ട്‌ ഒന്നരമണണിക്കൂര്‍ ദൈര്‍ഘ്യമുള്ള രാഹുകാലം പണ്ടുകാലം മുതല്‍ക്കേ ആചരിച്ചുവരുന്നുതായി തെളിവുകളുണ്ട്‌. രാഹു കളവിനെ പ്രതിനിധീകരിച്ചുന്നതുകൊണ്ട്‌, ദൂരയാത്ര ചെയ്യുമ്പോള്‍ കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ്‌ രാഹുകാലത്തില്‍ യാത്രയാരംഭിക്കരുതെന്ന്‌ പറയുന്നത്‌. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സ.പി.രാമസ്വാമി അയ്യരുടെ രാഹുകാലാചരണം വളരെ പ്രസിദ്ധമാണ്‌. ഇത്‌ കേരളത്തില്‍ രാഹുകാലാചരണത്തിന്‌ പ്രാധാന്യം കൈവരാന്‍ കാരണമായിട്ടുണ്ടെന്ന്‌ ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
കപടത, ചീത്തവഴികള്‍, കുണ്ടുകുഴികള്‍, വിഷവൃക്ഷങ്ങള്‍, ചൊറി, പല്ലി, പുഴ, ചിലന്തി, പഴുതാര, മുള്ളല്‍, പട്ടി, വ്രണങ്ങള്‍, കൈവിഷം, സര്‍പ്പങ്ങള്‍ തുടങ്ങിയ ഭയപ്പെടുത്തുന്ന വസ്തുക്കളുടെ പ്രതിനിധിയായാണ്‌ രാഹുവിനെ കണക്കാക്കുന്നത്‌. അതുകൊണ്ടാണ്‌ രാഹുവിനെ ശുഭപര്യവസാനം കുറിക്കേണ്ട കാര്യങ്ങളുടെ ആരംഭത്തിന്‌ ഒഴിവാക്കുന്നതിന്റെ കാരണമെന്ന്‌ മനസ്സിലാക്കാം.


No comments:

Post a Comment